ലോകത്തിലെ ഏറ്റവും കരുത്തരായ ആളുകളുടെ പട്ടികയില്‍ ഫ്രാന്‍സിസ് പാപ്പ നാലാമത്

വത്തിക്കാന്‍: ലോകത്തിലെ ഏറ്റവും കരുത്തരായ ആളുകളെ കണ്ടെത്താന്‍ ഫോബ്‌സ് മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ഫ്രാന്‍സിസ് പാപ്പ നാലാമതെത്തി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫ്രാന്‍സിസ് പാപ്പ ഈ നേട്ടം കരസ്ഥമാക്കുന്നത്.

സ്ത്രീകളോടും പാവപ്പെട്ടവരോടും കരുതലുള്ളയാള്‍ എന്നാണ് ഫോബ്‌സ് ഫ്രാന്‍സിസ് പാപ്പയെ വിശേഷിപ്പിച്ചിരിക്കുന്നത്. സഭയുടെ മുഖം തന്നെ അദ്ദേഹം മാറ്റിയെഴുതിയെന്നും ഫോബ്‌സ് പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജര്‍മ്മന്‍ പ്രസിഡന്റ് ജൊവാക്കിം ഗൗക്ക്, അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരെ പിന്നിലാക്കിയാണ് ഫ്രാന്‍സിസ് പാപ്പ ഈ നേട്ടം കരസ്ഥമാക്കിയത്.

You must be logged in to post a comment Login