ലോകത്തിലെ ഏറ്റവും പ്രായമുള്ള കത്തോലിക്കാ മെത്രാന്‍ ദിവംഗതനായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള കത്തോലിക്കാ മെത്രാന്‍ ദിവംഗതനായി

ന്യൂജേഴ്‌സി: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ് ദിവംഗതനായി. ന്യൂവാര്‍ക്കിലെ ആര്‍ച്ച് ബിഷപ് പീറ്റര്‍ ഗേരെറ്റിയാണ് യാത്രയായത്. 104 വയസായിരുന്നു. ടോടോവായിലെ ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവറിന്റെ ശുശ്രൂഷയില്‍ കഴിയുകയായിരുന്നു ആര്‍ച്ച് ബിഷപ്.

അതിരൂപത വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമുള്ള കത്തോലിക്കാ മെത്രാനാണ് ഇപ്പോള്‍ വിട പറഞ്ഞിരിക്കുന്നത്. 2007 ല്‍ 95 വയസുള്ള ഇദ്ദേഹം യുഎസിലെ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും പ്രായമുള്ള മെത്രാനായിരുന്നു.

ന്യൂവാര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി 12 വര്‍ഷം ഇദ്ദേഹം സേവനം ചെയ്തു. പോര്‍ട്ട്‌ലാന്റിലെ മെത്രാനായി അഞ്ചുവര്‍ഷം സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login