ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വംശഹത്യ നടക്കുന്നത് ഇവിടെ…

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വംശഹത്യ നടക്കുന്നത് ഇവിടെ…

കഴിഞ്ഞ ഒരു വര്‍ഷം മാത്രം പതിനായിരക്കണക്കിന് ക്രൈസ്തവര്‍ കൊല ചെയ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. ദേവാലയങ്ങളും വീടുകളും നഷ്ടമായി. നൈജീരിയായിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഫുലാനികളാണ് ഇതിന് പിന്നിലുള്ളത്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ എന്ന സംഘടനയുടെ അഭിപ്രായപ്രകാരം നൈജീരിയായില്‍ ക്രൈസ്തവര്‍ ഫൂലാനികളുടെ പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകരും കാറ്റില്‍ ഹെര്‍ഡേഴ്‌സും തമ്മിലാണ് ഇവിടെ സംഘടനം നടക്കുന്നത്. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പീഡനമാണ് ഇവിടെ അരങ്ങേറുന്നത്. ഏകെ 47 റൈഫിളുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന് പുറമെ ദേവാലയങ്ങള്‍ മോസ്‌ക്കുകളായി മാറ്റുകയും ചെയ്യുന്നു. ക്രൈസ്തവര്‍ എവിടെയും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ബെന്യൂ സ്റ്റേറ്റില്‍ 2011 ല്‍ മാത്രം 500 ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

You must be logged in to post a comment Login