ലോകമെമ്പാടും 129 മില്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതിനായി റിപ്പോര്‍ട്ട്

ലോകമെമ്പാടും 129 മില്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതിനായി റിപ്പോര്‍ട്ട്

ആഫ്രിക്ക: ലോകമെമ്പാടും 159 മില്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവിനാല്‍ വലയുന്നുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം 2030ല്‍ ലോകത്തെ പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നിലവിലുണ്ടെങ്കിലും അഞ്ചു വയസ്സിന് താഴെയുള്ള 129 മില്യന്‍ കുട്ടികളുടെ വളര്‍ച്ച പോഷകങ്ങളുടെ അഭാവത്താല്‍ ഇന്നും മുരടിച്ചതാണെന്ന് അവര്‍ കണ്ടെത്തി.

സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനപുറത്തിറക്കിയ ‘അണ്‍ഈക്ക്വല്‍ പോര്‍ഷന്‍സ്. എന്‍ഡിങ്ങ് മാല്‍നൂട്രീഷന്‍ ഫോര്‍ എവരി ലാസ്റ്റ് ചൈല്‍ഡ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തുനിന്ന് പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആദ്യം ഓരോ രാജ്യത്തും എന്താണ് പോഷകങ്ങളുടെ ലഭ്യതക്കുറവിന് വഴിവയ്ക്കുന്നത് എന്ന് കണ്ടെത്തണം. പിന്നീട്  ശ്രദ്ധയോടെ ന്യൂട്രിഷന്‍ ടാര്‍ജറ്റ് കണ്ടെത്തി നല്ല ഭക്ഷണം എല്ലാ മനുഷ്യരുടെയും അവകാശമായി കണ്ട് അവര്‍ക്ക് അത് ഉറപ്പുവരുത്തുന്നതിനായി പ്രയത്‌നിക്കണം. ഇറ്റലിയിലെ സേവ് ദി ചില്‍ഡ്രല്‍ സംഘടനയുടെ കണ്‍സള്‍ട്ടന്റായ സിമോണ സെറാവേസി വ്യക്തമാക്കി.

You must be logged in to post a comment Login