ലോകയുവജനദിനം കഴിഞ്ഞു മടങ്ങവെ മരണമടഞ്ഞ പെണ്‍കുട്ടിക്ക് പാപ്പായുടെ മിഴിനിര്‍പ്പൂക്കള്‍!

ലോകയുവജനദിനം കഴിഞ്ഞു മടങ്ങവെ മരണമടഞ്ഞ പെണ്‍കുട്ടിക്ക് പാപ്പായുടെ മിഴിനിര്‍പ്പൂക്കള്‍!

ക്രാക്കോയില്‍ നടന്ന ലോക യുവജനദിനത്തില്‍ പങ്കെടുത്ത് മടങ്ങും വഴി മെനിഞ്‌ജൈറ്റിസ് ബാധിച്ച് മരണമടഞ്ഞ സൂസന്ന റുഫിക്ക് ഫ്രാന്‍സിസ് പാപ്പായുടെ ശ്രദ്ധാഞ്ജലി. ബുധനാഴ്ചത്തെ പൊതുദര്‍ശനത്തിനിടെ സൂസന്നയുടെ ഓര്‍മയില്‍ പാപ്പാ ആര്‍ദ്രനായി.

‘ലോക യുവജനദിനത്തില്‍ പങ്കെടുത്ത് മടങ്ങും വഴി വിയെന്നയില്‍ വച്ച് മരണടഞ്ഞ പ്രിയപ്പെട്ട റോമാക്കാരി പെണ്‍കുട്ടി സൂസന്നയെ നാം ഏറെ സ്‌നേഹവാത്സല്യങ്ങളോടെ ഓര്‍ക്കുന്നു. അവളെ സ്വര്‍ഗത്തിലേക്ക് സ്വീകരിച്ച തമ്പുരാന്‍ അവളുടെ കുടുംബാംഗങ്ങളെയും സ്‌നേഹിതരെയും സമാശ്വസിപ്പിക്കട്ടെ!’ പാപ്പാ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് മെനിഞ്ചൈറ്റിസ് രൂക്ഷമായതിനെ തുടര്‍ന്ന് സൂസന്ന റുഫിയെ വിയെന്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ സൂസന്ന മരണമടഞ്ഞു.

You must be logged in to post a comment Login