ലോകയുവജനസംഗമം ഇന്ന് സമാപിക്കും

ലോകയുവജനസംഗമം ഇന്ന് സമാപിക്കും

ക്രാക്കോവ്: ലോക യുവജന സംഗമത്തിന് ഇന്നു തിരശീലവീഴും.
സമ്മേളനം കഴിഞ്ഞ 26നാണ് ആരംഭിച്ചത്. ഇന്നലെ നടന്ന യുവജന നടത്തവും മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ജാഗരണപ്രാര്‍ഥനയും അവിസ്മരണീയമായിരുന്നു.

നൈറ്റ് വിജില്‍ നടക്കുന്ന കരുണയുടെ മൈതാനമായ കാമ്പസ് മിസൃരികോര്‍ഡിയയിലേക്കായിരുന്നു യൂത്ത് വാക്ക്.ക്രാക്കോ നഗരത്തില്‍ നിന്നു 15 കിലോമീറ്റര്‍ നടന്നാണ് യുവജനങ്ങള്‍ കാമ്പസ് മിസിരികോഡിയയില്‍ എത്തിയത്. 40 വഴികളിലൂടെയായിരുന്നു 35 ലക്ഷത്തിലധികം പേര്‍ നടന്നത്. ജപമാലയും പ്രാര്‍ഥനകളും ചൊല്ലിയും ഭക്തിഗാനങ്ങള്‍ ആലപിച്ചും യുവജനങ്ങള്‍ ആവേശഭരിതരായാണു നടത്തം പൂര്‍ത്തിയാക്കിയത്.

ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്.

You must be logged in to post a comment Login