ലോകയുവജനസംഗമത്തിന് പാക്കിസ്ഥാന്‍ സംഘവും

ലോകയുവജനസംഗമത്തിന് പാക്കിസ്ഥാന്‍ സംഘവും

ലാഹോര്‍: ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനുളള ഒരുക്കങ്ങളിലും അതിനുള്ള സന്തോഷങ്ങളിലുമാണ് പാക്കിസ്ഥാനിലെ കത്തോലിക്കരായ യുവജനങ്ങള്‍. പ്രതിനിധി സംഘത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനായി അഞ്ചുദിവസം നീണ്ടുനിന്ന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പേഴ്‌സ്‌നല്‍ ഗ്രോത്ത് ആന്റ് സെല്‍ഫ് അസെസ്‌മെന്റ് എന്നതായിരുന്നു വിഷയം.

ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഷാ പ്രതിനിധി സംഘത്തെ നയിക്കും. അദ്ദേഹം ഉള്‍പ്പടെ പതിനൊന്ന് പേരാണ് ക്രാക്കോവിലേക്ക് പോകുന്നത്. അഞ്ച് ചെറുപ്പക്കാര്‍, നാല് വൈദികര്‍, ഒരു അല്മായ നേതാവ് എന്നിവരാണ് സംഘത്തിലുള്ളത്. 24 ന് ഇവര്‍ ലാഹോറില്‍ നിന്ന് തിരിക്കും. 25 മുതല്‍ 31 വരെയാണ് ലോകയുവജനസംഗമം.

1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം യൗവനം ചെലവഴിച്ച സ്ഥലമാണ് ക്രാക്കോവ്. ഇതിന് മുമ്പത്തെ സംഗമം 2013 ല്‍ റിയോഡി ജെനീറോയില്‍ വച്ചായിരുന്നു.

You must be logged in to post a comment Login