ലോകയുവജനസംഗമത്തില്‍ ജീസസ് യൂത്തും…

ലോകയുവജനസംഗമത്തില്‍ ജീസസ് യൂത്തും…

ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവില്‍ ജൂലൈ 24 മുതല്‍ 31 വരെ നടക്കുന്ന ലോകയുവജനസംഗമത്തില്‍ ജീസസ് യൂത്തിന്റെ 700 പ്രതിനിധികള്‍ പങ്കെടുക്കും. 27,28,29 ദിവസങ്ങളില്‍ നടക്കുന്ന മതബോധന പരിപാടികളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ആനിമേറ്റേഴ്‌സായിരിക്കും.28 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ചേര്‍ന്നുള്ള യുവജനങ്ങളുടെ ജപമാലയില്‍ രണ്ടു രഹസ്യങ്ങള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വം നല്കും.

മാര്‍പാപ്പ മുപ്പതാം തീയതി നയിക്കുന്ന ജാഗരണപ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദ കര്‍മ്മത്തിലും ജീസസ് യൂത്ത് റെക്‌സ് ബാന്‍ഡ് നേതൃത്വം നല്കും. അതുപോലെ 31ാം തീയതിയിലെ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിലെ ഇംഗ്ലീഷ് ഗീതങ്ങള്‍ക്കും റെക്‌സ് ബാന്‍ഡായിരിക്കും നേതൃത്വം നല്കുന്നത്.

You must be logged in to post a comment Login