ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാതെ ആര്‍ച്ച് ബിഷപ് മടങ്ങി

ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാതെ ആര്‍ച്ച് ബിഷപ് മടങ്ങി

പാരീസ്: ക്രാക്കോവില്‍ ആരംഭിച്ച ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനെത്തിയ റൊയിന്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക്യൂ ലെബറണ്‍ അതില്‍ പങ്കെടുക്കാതെ സങ്കടത്തോടെ മടങ്ങി. തന്റെ രൂപതയിലെ ദേവാലയത്തില്‍ നടന്ന ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഗമത്തില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിയത്.ഇദ്ദേഹത്തിന്റെ രൂപതാ ദേവാലയത്തിലായിരുന്നു ഇന്നലെ ദിവ്യബലി മധ്യേ അക്രമികള്‍ വൈദികനെ കഴുത്തറുത്ത് കൊന്നത്.

സ്‌നേഹത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന സഭയ്ക്ക് ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കാനാവില്ലെന്നും അതുകൊണ്ട് എല്ലാ യുവജനങ്ങളും സ്‌നേഹത്തിന്റെ പാതയിലൂടെ മാത്രമേ മുന്നോട്ടുപോകാവൂ എന്നും മടങ്ങും മുമ്പ് അദ്ദേഹം യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login