ലോകയുവജനസംഗമത്തില്‍ സിറിയന്‍ സഹോദരങ്ങളുടെ സംഗമം

ലോകയുവജനസംഗമത്തില്‍ സിറിയന്‍ സഹോദരങ്ങളുടെ സംഗമം

ലോകയുവജനസംഗമ വേദി ആ സഹോദരന്മാര്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള വേദി കൂടിയായി മാറുകയായിരുന്നു. പതിനായിരക്കണക്കിന് യുവജനങ്ങള്‍ക്കിടയില്‍ അതുകൊണ്ട് തന്നെ ആ കണ്ടുമുട്ടല്‍ ഏറെ വ്യത്യസ്തവുമായി.

സിറിയയില്‍ നിന്നുള്ള മുപ്പത്തിനാലുകാരന്‍ യൂസഫ് അസ്റ്റാഫനും ഇരുപത്തിയഞ്ചുകാരന്‍ അല്‍ അസ്റ്റാഫനുമാണ് കണ്ടുമുട്ടിയത്. അല്‍ അസ്റ്റാഫന്‍ പതിനെട്ടു മാസം മുമ്പാണ് അഭയാര്‍ത്ഥിയായി ജര്‍മ്മനിയിലെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുകയാണ്. യൂസഫാവട്ടെ ദുബായിലാണ് ജീവിക്കുന്നത്. സിറിയയില്‍ നിന്ന് മൂന്നുവര്‍ഷം മുമ്പ് പോയതാണ്. അതിന് ശേഷം ആദ്യമായാണ് സഹോദരനെ കാണുന്നത്.

ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും സഹോദരിയും യൂസഫിന്റെ ഭാര്യയും ഇപ്പോഴും സിറിയയില്‍ തന്നെയാണ്.

വളരെ അപകടം പിടിച്ച സ്ഥലമാണ് അത്. പക്ഷേ അവരൊരിക്കലും രാജ്യം വിട്ടുപോരാന്‍ സന്നദ്ധരല്ല. യൂസഫ് പറയുന്നു.

ഇവനെ ഇവിടെ വച്ച് കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്തായാലും വളരെ സന്തോഷമായി. യൂസഫ് തുടര്‍ന്നു.

സിറിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അതില്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. സിഎന്‍എയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഈ സഹോദരങ്ങള്‍ പറഞ്ഞു. 2011 മുതല്‍ 270,000 ആളുകള്‍ കൊല്ലപ്പെടുകയും 12 മില്യന്‍ ആളുകള്‍ അപ്രത്യക്ഷരോ അഭയാര്‍ത്ഥികളോ ആയി മാറുകയും ചെയ്ത രാജ്യമാണ് സിറിയ.

You must be logged in to post a comment Login