ലോകയുവജനസംഗമത്തെ സഹായിക്കാന്‍ പോളീഷ് പട്ടാളവും..

ലോകയുവജനസംഗമത്തെ സഹായിക്കാന്‍ പോളീഷ് പട്ടാളവും..

ക്രാക്കോവ്: ലോകയുവജനസംഗമത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പോളണ്ടിലെ പട്ടാളത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും. ഫ്രാന്‍സിസ് മാര്‍പാപ്പയും രണ്ട് മില്യന്‍ യുവജനങ്ങളും പങ്കെടുക്കുന്ന സംഗമം ജൂലൈ 25 മുതല്‍ 31 വരെ തീയതികളിലാണ്.

അവസാനദിവസമായ 31 ന് ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നത് ക്രാക്കോവിലെ നദിക്കും റോഡിനും നടുവിലായാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സുരക്ഷ ആവശ്യമാണെന്നാണ് സെക്യൂരിറ്റി അധികാരികളുടെ അഭിപ്രായം. താല്ക്കാലികമായി നാല് പാലങ്ങളും ഇതിലേക്കായി നിര്‍മ്മിക്കുന്നുണ്ട്.

പട്ടാളം ടെന്റുകളും ഫീല്‍ഡ് ഹോസ്പിറ്റല്‍, മരുന്ന് തുടങ്ങിയ സൗകര്യങ്ങള്‍ ക്രമീകരിക്കും. രണ്ട് ഹെലികോപ്റ്ററുകള്‍ മെഡിക്കല്‍ സഹായത്തിനായുണ്ട്. സ്ഥലത്തെ അപകടസാധ്യതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പട്ടാളം.

2013 ല്‍ നടന്ന ലോകയുവജനസംഗമത്തിലും മിലിട്ടറി പോലീസ് സഹകരിച്ചിരുന്നു. ജൂലൈ മുതല്‍ പോളണ്ട് താല്ക്കാലികമായ ബോര്‍ഡര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

You must be logged in to post a comment Login