ലോകയുവജനസംഗമ നിറവില്‍ ഫിലിപ്പൈന്‍സ് യുവത

ലോകയുവജനസംഗമ നിറവില്‍ ഫിലിപ്പൈന്‍സ് യുവത

മനില: ഇന ബേലേണ്‍സ് പതിനാറ് വയസ് മുതല്‍ ഒരാഗ്രഹം തീക്ഷ്ണമായി ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കണം. ഇപ്പോള്‍ അവള്‍ക്ക് ഇരുപത് വയസ്. ഈ വര്‍ഷം അവളുടെ സ്വപ്‌നം പൂവണിയുകയാണ്. ക്രാക്കോവിലേക്ക് പുറപ്പെടുന്ന ഫിലിപ്പൈന്‍സിലെ 1500 യുവജനങ്ങളില്‍ ഒരാളായി അവളുമുണ്ട്. ഈ അനുഭവത്തെ വിശുദ്ധിയിലേക്കുള്ള തന്റെ യാത്രയായിട്ടാണ് ഇന വിലയിരുത്തുന്നത്.

മനില, സാന്റോ തോമസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് ഇന. ഇനയുടെ രൂപതയായ പരാന്‍ക്വീയില്‍ നിന്ന് 29 യുവജനങ്ങള്‍ ക്രാക്കോവിലേക്ക് പോകുന്നുണ്ട്.

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും എന്നതാണ് ഈ വര്‍ഷത്തെ ലോകയുവജനസംഗമത്തിന്റെ പ്രമേയം. ഇന്നുമുതല്‍ 31 വരെയാണ് സംഗമം.

You must be logged in to post a comment Login