ലോകസമാധാനത്തിനായി നാളെ എറണാകുളം_ അങ്കമാലി അതിരൂപതയില്‍ പ്രത്യേക പ്രാര്‍ത്ഥന

ലോകസമാധാനത്തിനായി നാളെ എറണാകുളം_ അങ്കമാലി അതിരൂപതയില്‍ പ്രത്യേക പ്രാര്‍ത്ഥന

കൊച്ചി: ലോകം മുഴുവനും സമാധാനത്തിന് വേണ്ടി ചിന്തിക്കുന്നതിനും യുദ്ധം ഒഴിവാക്കുന്നതിനുമായി എറണാകുളം- അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും നാളെ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനം.

രാജ്യാതിര്‍ത്തിയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഇന്ത്യയൊന്നാകെ ആശങ്കയിലാണ്. സമാധാനജീവിതത്തിന് തടസമാകുന്നതൊന്നും സംഭവിക്കാതിരിക്കാന്‍ വിശ്വാസിസമൂഹമൊന്നാകെ കൂട്ടായ്മയില്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുസ്ഥിതിയും മതേതരത്വവും എന്നും നിലനില്ക്കണം. അതിര്‍തിത്തിഗ്രാമങ്ങളില്‍ ഭീതിയോടെ കഴിയുന്നവരെക്കുറിച്ച് നാം പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിക്കണം. മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login