ലോകോത്തര ക്രിസ്തുരൂപങ്ങള്‍ – 3: മിനര്‍വയിലെ മാര്‍ബിള്‍ ക്രിസ്തു

ലോകോത്തര ക്രിസ്തുരൂപങ്ങള്‍ – 3: മിനര്‍വയിലെ മാര്‍ബിള്‍ ക്രിസ്തു

റിയോയിലെ രക്ഷകനെ പോലെയോ പോളണ്ടിലെ ക്രിസ്തുരാജനെ പോലെയോ വലുപ്പം കൊണ്ടല്ല മിനര്‍വയിലെ ഉത്ഥിത ശില്പം ശ്രദ്ധേയമാകുന്നത്. ലോകപ്രസിദ്ധ ഇറ്റാലിയന്‍ ശില്പിയായ മൈക്കലാഞ്ചലോ നിര്‍മിച്ച മാര്‍ബിള്‍ ശില്പ വിസ്മയം എന്ന നിലയിലാണ്. നവോത്ഥാന കാലഘട്ടത്തിന്റെ സൃഷ്ടിയാണ് മിനര്‍വയിലെ ശില്പം.

1514 ലാണ് ഈ ശില്പനിര്‍മാണ ചുമതല റോമന്‍ പ്രഭുവായിരുന്ന മെറ്റെല്ലോ വാരി മൈക്കലാഞ്ചലോയെ ഏല്‍പിക്കുന്നത്. കുരിശുവഹിച്ചു നില്‍ക്കുന്ന യേശു രൂപം പക്ഷേ മൈക്കലാഞ്ചലോയുടെ ദാവിദിനെ പോലെ വസ്ത്രരഹിതമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പിയെത്തയോടും ദാവീദിനോടും താരതമ്യം ചെയ്യാവുന്ന ഒരു വെണ്ണക്കല്‍ വിസ്മയം! 1521 ല്‍ പൂര്‍ത്തിയായ ശില്പം റോമിലെ സാന്ത മരിയ സോപ്ര മിനര്‍വ എന്നു പേരുള്ള ദേവാലയത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 205 സെന്റി മീറ്ററാണ് ഈ ലോകോത്തര ശില്പത്തിന്റെ ഉയരം.

 

ഫ്രേസര്‍

(അടുത്തത് എല്‍ സാല്‍വദോറിലെ ദിവ്യരക്ഷകന്‍)

You must be logged in to post a comment Login