ലോക യുവജന സംഗമത്തിനിടെ ‘പുഷ് അപ്പ്’ മത്സരം നടത്തിയ ബിഷപ്പ്

ലോക യുവജന സംഗമത്തിനിടെ ‘പുഷ് അപ്പ്’ മത്സരം നടത്തിയ ബിഷപ്പ്

പോളണ്ട്: ടെക്‌സാസിലെ ടയിലര്‍ രൂപതയില്‍ നിന്നും ഒരു പറ്റം യുവതീയുവാക്കള്‍ക്കൊപ്പമാണ് ബിഷപ്പ് ജോസഫ് സ്‌ട്രൈക്ക്‌ലാന്റ് പോളണ്ടിലെത്തിയത്. യുവജന സംഗമത്തിനായി ക്രക്കൗവില്‍ എത്തിയപ്പോഴാണ് തന്റെ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവുമായി “പുഷ് അപ്പ്” മത്സരം നടത്താന്‍ ബിഷപ്പിന് തോന്നിയത്.

ജോസഫ് മഹ്മുദ് എന്ന യുവാവുമായാണ് 57കാരനായ ബിഷപ്പ് മത്സരത്തില്‍ ഏര്‍പ്പെട്ടത്. ഏറ്റവും കൂടുതല്‍ തവണ “പുഷ് അപ്പ്സ്’ എടുക്കുന്ന ആളാണ് മത്സരത്തിലെ വിജയി എന്ന ധാരണയില്‍ അവര്‍ മത്സരം നടത്തി. തങ്ങള്‍ മത്സരിക്കുന്നത് ക്യാമറയില്‍ ഇവര്‍ റെക്കോര്‍ഡും ചെയ്തു.

തുടക്കത്തില്‍ വന്‍ ആവേശത്തോടെ ആരംഭിച്ച ബിഷപ്പ് 50 പുഷ് അപ്പ്‌സ് അടുക്കാനായപ്പോഴേക്കും അറിയാതെ തറയില്‍ ഇടിച്ചു. എന്നാല്‍ 50 എന്ന എണ്ണം തന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തില്‍ മഹ്മ്മുദ് തന്റെ പ്രവര്‍ത്തി തുടര്‍ന്നു. കളിയില്‍ ബിഷപ്പ് പരാജയപ്പെട്ടെങ്കിലും ശാരീരിക ക്ഷമത ഉറപ്പു വരുത്തുന്നതില്‍ ബിഷപ്പ് എടുക്കുന്ന ശ്രദ്ധ എല്ലാവര്‍ക്കും വെളിവായി.

You must be logged in to post a comment Login