ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

ക്രക്കൗ: ക്രക്കൗവില്‍ ഇത്തവണ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളിത് തീര്‍ച്ചയായും വായിച്ചിരിക്കണം. യുവജന സംഗമത്തിന് എത്തിച്ചേരുന്ന യുവതീയുവാക്കള്‍ക്ക് മൈലുകള്‍ നടക്കേണ്ടതായി വരുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗമം നടക്കുന്ന പ്രധാന വേദിയില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും 18 മൈലുകള്‍ യുവതീയുവാക്കള്‍ക്ക് നടക്കേണ്ടതായി വരും.

“യുവജന സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മണിക്കൂറുകളോളം നടക്കേണ്ടതുണ്ട്. എന്നാല്‍ ലോക യുവജന സംഗമങ്ങളുടെ പൊതു സ്വഭാവം ഇതുതന്നെയാണ്.” ലോക യുവജന സംഗമങ്ങളുടെ കമ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്ററായ അന്നാ ചുംറ പറഞ്ഞു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 2000 വിഗലാംഗര്‍ക്കും പ്രായമായവര്‍ക്കും അസുഖമുള്ളവര്‍ക്കും മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളുവെന്നും അന്നാ ചുംറ വ്യക്തമാക്കി.

ജൂലൈ 26 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന സംഗമത്തിന് തെക്കന്‍പോളിഷ് സിറ്റിയിലെ 187 രാജ്യങ്ങളില്‍ നിന്നുമുള്ള രണ്ടു മില്യന്‍ യുവതീ യുവാക്കളാണ് എത്തിച്ചേരുന്നത്. അവര്‍ക്കൊപ്പം 47 കര്‍ദ്ദിനാളുകളും, 800 ബിഷപ്പുമാരും 20,000 വൈദികരും ചേരും.

You must be logged in to post a comment Login