ലോക സമാധാനത്തിന് ആവശ്യം പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ സംവാദം

വിദ്വേഷ കലുഷിതമായ ഈ ലോകത്തില്‍ സമാധാനം സ്ഥാപിക്കുവാന്‍ വേണ്ടത് പ്രാര്‍ത്ഥനയില്‍ അടിസ്ഥാനമിട്ട സംവാദമാണെന്ന് കര്‍ദിനാള്‍ ഒബ്രയന്‍. ആയുധങ്ങളും പടക്കോപ്പുകളും കൊണ്ട് സമാധാനം നേടാമെന്നുള്ള വ്യാമോഹം മാത്രമാണെന്നും ബാള്‍ട്ടിമോര്‍ മേരിലാന്‍ഡ് മുന്‍ ആര്‍ച്ച്ബിഷപ്പായ ഒബ്രയന്‍ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ ദിനം ആചരിക്കുമ്പോള്‍ നാം ലോകസമാധാനമാണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login