ലോഗോസ് ക്വിസിലെ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാനങ്ങള്‍

ലോഗോസ് ക്വിസിലെ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാനങ്ങള്‍

Logoslogosmallഎറണാകുളം: ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപത ക്യാഷ് അവാര്‍ഡും ട്രോഫിയും ഏര്‍പ്പെടുത്തുന്നു. എഴുപത്തിയഞ്ച് ശതമാനം മാര്‍ക്ക് വാങ്ങുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അയ്യായിരം രൂപയും ട്രോഫിയും അടങ്ങുന്ന സമ്മാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത സമ്മാനങ്ങള്‍ക്ക് പുറമെയാണ് ഇത്. ഇതനുസരിച്ച് ഒരാള്‍ക്ക് മാര്‍ക്ക് കുറഞ്ഞാലും മറ്റുള്ളവരുടെ മാര്‍ക്ക് കൂടി പരിഗണിച്ച് ആകെ 75 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ മതിയാകും നാല് അംഗങ്ങളുള്ള കുടുംബം ഒരുമിച്ച് പരീക്ഷയില്‍ പങ്കെടുത്തു 300 മാര്‍ക്ക് വാങ്ങിയാല്‍ സമ്മാനം ലഭിക്കും.

You must be logged in to post a comment Login