ലോഗോസ് ക്വിസ് നാളെ, പങ്കെടുക്കുന്നത് ആറ് ലക്ഷത്തോളം പേര്‍

ലോഗോസ് ക്വിസ് നാളെ, പങ്കെടുക്കുന്നത് ആറ് ലക്ഷത്തോളം പേര്‍

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് ലോഗോസ് ബൈബിള്‍ ക്വിസ് നാളെ നടക്കും. വിവിധ രൂപതകളില്‍ നിന്നായി ആറു ലക്ഷത്തോളം ആളുകളാണ് പേര് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ കേരളത്തിനകത്തും പുറത്തുമുള്ള രൂപതകളിലെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്വിസില്‍ പങ്കെടുക്കാം. ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ ക്വിസ് എന്നാണ് കെസിബിസി ബൈബിള്‍ കമ്മീഷന്‍ നടത്തുന്ന ലോഗോസ് ബൈബിള്‍ ക്വിസ് അറിയപ്പെടുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. രൂപതകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് നവംബര്‍ 20,262,27 തീയതികളില്‍ ഫൈനല്‍ മത്സരം നടക്കും.

You must be logged in to post a comment Login