ലോസ് ഏഞ്ചല്‍സിന് 3 പുതിയ ബിഷപ്പുമാര്‍

ലോസ് ഏഞ്ചല്‍സിന് 3 പുതിയ ബിഷപ്പുമാര്‍

പ്രമുഖ സുവിശേഷ പ്രഘോഷകനായ ഫാദര്‍ റോബര്‍ട്ട് ബാരനടക്കം 3 പേരെ ലോസ് ഏഞ്ചല്‍സിലെ പുതിയ ഓക്‌സിലറി ബിഷപ്പുമാരായി നിയമിച്ചു. ബിഷപ്പ് ഡേവിഡ് ഒ കോണല്‍, ബിഷപ്പ് ജോസഫ് ബ്രണ്ണന്‍ എന്നിവരാണ് സ്ഥാനമേറ്റ മറ്റു രണ്ടു പേര്‍. ലോസ് ഏഞ്ചല്‍സ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസ് എച്ച് ഗോമസാണ് മാര്‍പാപ്പയുടെ നിയമന ഉത്തരവ് വായിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ് വൈദികരെന്നും അവര്‍ സമാധാനത്തിന്റെ വാഹകരായിരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് പറഞ്ഞു. ജനങ്ങളോട് ഏറെ അടുത്തിടപഴകണമെന്നും പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനമേറ്റ ബിഷപ്പുമാരുടെ കുടുംബാംഗങ്ങളോടൊപ്പം നൂറുകണക്കിനാളുകള്‍
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.. ഓണ്‍ലൈന്‍ സുവിശേഷപ്രഘോഷണത്തിലൂടെ  Mass_of_Episcopal_Ordination_screenshot_1_CNA_9_8_15ശ്രദ്ധേയനാണ് പുതിയതായി സ്ഥാനമേറ്റ ബിഷപ്പ് റേബര്‍ട്ട് ബാരന്‍. ‘കത്തോലിസിസം’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയുടേയും വിവേകത്തിന്റേയും ബുദ്ധിയുടേയും അടയാളങ്ങളായാണ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് പുതിയ ബിഷപ്പുമാരെ വിശേഷിപ്പിച്ചത്. ‘ഇത് ഒരു സേവനമാണ്, ഒരു ജോലിയല്ല. നിങ്ങളുടെ ജീവനും ജീവിതവും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login