‘ലൗഡാറ്റോ സീ’യെ അന്‍ഗോല യാഥാര്‍ത്ഥയമാക്കുന്നു

‘ലൗഡാറ്റോ സീ’യെ അന്‍ഗോല യാഥാര്‍ത്ഥയമാക്കുന്നു

all-dryഅന്‍ഗോലയിലെ സ്യൂനി പ്രോവിന്‍സിലുള്ള അതി കഠിനമായ വരള്‍ച്ച എല്ലാത്തരത്തിലും ‘ലൗഡാറ്റോ സീ’, നിനക്കു സ്തുതിയുണ്ടാകട്ടെ എന്ന ഫ്രാന്‍സിസ്സ് പാപ്പയുടെ പുതിയ ചാക്രിയ ലേഖനത്തിന്റെ ആവശ്യകതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

പ്രതീക്ഷയോടെ മാറ്റി വച്ചിരിക്കുന്ന ചാക്രിയ ലേഖനം പാപ്പയുടെ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ പീറ്റര്‍ കോഡ്‌വോ അപ്പിയാഹ് ടര്‍ക്ക്‌സണ്‍ ഇന്ന് വത്തിക്കാനില്‍ പ്രകാശനം ചെയ്യും.അന്‍ഗോളാ പ്രദേശത്ത് 7,00,000 ആളുകളെ വരള്‍ച്ചയും പട്ടിണിയും ബാധിച്ചു കഴിഞ്ഞു. ക്യൂനെ പ്രോവിന്‍സില്‍ ഭക്ഷണത്തിന്റെ ആവശ്യം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. നാളുകളായുള്ള വരള്‍ച്ച പ്രദേശത്തെ ആളുകളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ധാരാളം കുട്ടികള്‍ വിവിധ തലങ്ങളിലുള്ള പോഷഹാകാര കുറവുകള്‍ അനുഭവിക്കുന്നു.

രണ്ടു വ്യത്യസ്ഥ കാലാവസ്ഥകളാണ് അന്‍ഗോള പ്രദേശത്ത് ഉള്ളത്. ഒന്ന്, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തണുത്ത കാലാവസ്ഥയും, ഒക്ടോബര്‍ മുതല്‍ മെയ് വരെ തുടരുന്ന മഴക്കാലവും. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറ്. എന്നാല്‍ അന്താരാഷ്ട്ര, തദ്ദേശ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉഷ്ണമേഖലയിലെ മരങ്ങള്‍ വെട്ടിയത് മഴക്കാടുകളെ ബാധിച്ചു. ഇത് കാലാവസ്ഥ വ്യതിയാനത്തിന് ഇടവരുത്തി..

You must be logged in to post a comment Login