‘ലൗദാത്തോ സി’ ആസ്പദമാക്കി ശില്‍പശാല

എത്യോപ്യ: എത്യോപ്യന്‍ കാത്തലിക് സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ‘ലൗദാത്തോ സി’ ആസ്പദമാക്കി ഏകദിന ശില്‍പശാല നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പശാലയില്‍ രാജ്യത്തെ വിവിധ മാധ്യമങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ലൗദാത്തോ സി ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും അത് ആഗോള സമൂഹത്തെ മുഴുവന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും എത്യോപ്യന്‍ കാത്തലിക് സെക്രട്ടറിയേറ്റ് സെക്രട്ടറി ഫാ.സെയോം ഫ്രാന്‍സുവ പറഞ്ഞു. നാം ജീവിക്കുന്ന ഭൂമി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തലാണത്. സൃഷ്ടവസ്തുക്കളെ കാത്തുപരിപാലിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യരായ നമുക്കുണ്ട്. ഈ സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login