ളോഹ ധരിച്ച് ഭവനസന്ദര്‍ശനത്തിനു പോയ ഒരു വൈദികന്റെ അനുഭവം

ളോഹ ധരിച്ച് ഭവനസന്ദര്‍ശനത്തിനു പോയ ഒരു വൈദികന്റെ അനുഭവം

ഫാ. ഡൈ്വറ്റ് ലോഗെനെക്കര്‍ എന്ന  ഇംഗ്ലണ്ടിലെ പ്രസിദ്ധനായ ബ്ലോഗറായ വെദികന്റെ അനുഭവമാണിത്. തന്റെ ഭവനത്തില്‍ പിശാചിന്റെ സാന്നിധ്യമുണ്ട് അതിനാല്‍ അച്ചന്‍ വീട്ടിലേക്ക് വരണം എന്നൊരാള്‍ പള്ളിയിലേക്ക് ഫോണ്‍ ചെയ്തു. തന്റെ ഭവനത്തില്‍ എപ്പോഴും അദൃശ്യ ശക്തിയാലുള്ള ശല്യങ്ങള്‍ അനുഭവപ്പെടുന്നു. ഭര്‍ത്താവ് കത്തോലിക്കാ വിശ്വാസിയാണെങ്കിലും വല്ലപ്പോഴും മാത്രമേ ദേവാലയത്തില്‍ പോയിരുന്നുവുള്ളു. അദ്ദേഹത്തിന്റെ അമ്മയും സഹോദരിമാരും മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരാണ്. പള്ളിയിലേക്ക് ഫോണ്‍ ചെയ്ത സ്ത്രീ പറഞ്ഞു.

ഒരു ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം ഫോണ്‍ ചെയ്ത സ്ത്രീയുടെ ഭവനം സന്ദര്‍ശിക്കുവാന്‍ ഫാ. ഡൈ്വറ്റ് തീരുമാനിച്ചു.

ഞായറാഴ്ചകളില്‍ പൊതുവെ എപ്പോഴും ളോഹ ധരിക്കാറുള്ള അച്ചന്‍ അന്നും ളോഹ ധരിച്ചാണ് അവരുടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ ചെന്ന് കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നത് വീട്ടമ്മയാണ്. ട അച്ചനെ കണ്ടപ്പോള്‍ അവര്‍ അതിശയിച്ചു. താന്‍ ആദ്യമായാണ് ളോഹയിട്ട വൈദികനെ നേരില്‍ കാണുന്നതെന്ന് അവര്‍ പറയുകയും ചെയ്തു.

വീട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വീട്ടുകാരോട് ചോദിച്ചു മനസ്സിലാക്കി. അതിനു ശേഷം ഞായറാഴ്ച ദേവാലയത്തില്‍ വരാറുണ്ടോ എന്ന് അച്ചന്‍ അവരോട് ചോദിച്ചു. ദേവാലയത്തില്‍ പോകാറുണ്ട്, എന്നാല്‍ അത് ഡേസ്പ്രിങ്ങിലുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ്. അവര്‍ മറുപടി പറഞ്ഞു. വിശ്വാസികള്‍ക്കിടയില്‍ വഴക്കുണ്ടാക്കുവാനല്ല എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തതിനു ശേഷം അച്ചന്‍ ഒരു ചോദ്യം കൂടി അവരോട് ചോദിച്ചു. എന്നാല്‍ എന്തുകൊണ്ട് നിങ്ങള്‍ ഡേസ്പ്രിങ്ങിലെ പാസ്റ്ററെ വിളിച്ചില്ല. “കത്തോലിക്കാ വൈദികര്‍ക്ക് മാത്രമേ പിശാചുക്കളെ ബഹിഷ്‌കരിക്കാനും പുറത്താക്കാനും സാധിക്കൂ എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതു കൊണ്ട്” എന്ന് അവര്‍ മറുപടി പറഞ്ഞു.

എല്ലാം കേട്ടതിനു ശേഷം വീടുവെഞ്ചിരിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കി. അതു പ്രകാരം ഹന്നാല്‍ ജലം തളിച്ച് വീടു വെഞ്ചരിക്കുകയും വെഞ്ചരിച്ച ജലം കുട്ടികളുടെ തലയില്‍ തളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു ദിവസം ആ ഭവനത്തില്‍ ചെന്ന് കുട്ടികളോട് മതബോധന ക്ലാസ്സില്‍ ചേരാന്‍ ഫാ. ഡൈ്വറ്റ് ആവശ്യപ്പെട്ടു. അവര്‍ അതു പോലെ ചെയ്തു. അങ്ങനെ കൂട്ടം തെറ്റിപ്പോയ മറ്റൊരു കുഞ്ഞാടിനെക്കൂടി ഇടയന്റെ സന്നിധിയിലേക്ക് പറഞ്ഞയക്കാന്‍ ആ വൈദികന് കഴിഞ്ഞു.

 

നീതു മെറിന്‍

You must be logged in to post a comment Login