വടക്കന്‍ നൈജീരിയായില്‍ ക്രിസ്തീയ വംശഹത്യ

വടക്കന്‍ നൈജീരിയായില്‍ ക്രിസ്തീയ വംശഹത്യ

അബൂജ: വടക്കന്‍ നൈജീരിയായിലെ ക്രൈസ്തവകൊലപാതകങ്ങള്‍ വംശഹത്യയാണെന്ന് കഫാഞ്ചന്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് ബഗോബിരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുഎന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2006 നും 2014 നും ഇടയ്ക്ക് പതിനായിരത്തിലേറെ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പതിമൂവായിരത്തോളം ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും 1.3 മില്യന്‍ ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ പലായനം നടത്തുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.

മുസ്ലീം അവാന്തരവിഭാഗങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. ഒറ്റരാത്രിയില്‍ മുന്നുറു ക്രൈസ്തവരെ വരെ കൊലപ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login