വത്തിക്കാനിലും വിളക്കുകളണയും…

വത്തിക്കാനിലും വിളക്കുകളണയും…

വത്തിക്കാന്‍: ഇന്നു രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിളക്കുകളണയും. ‘എര്‍ത്ത് ഔവറില്‍’ ഭാഗമാകുന്നതിനായാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അണക്കുന്നത്. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഇന്റര്‍നാഷണലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെയും ഊര്‍ജ്ജസംരക്ഷണത്തിന്റെയും ഭാഗമായാണ് ‘എര്‍ത്ത് ഔവര്‍’ സംഘടിപ്പിക്കുന്നത്.

രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകളണച്ച് ഭൂമിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാകണമെന്ന് ഫിലിപ്പീന്‍സ് കത്തോലിക്കരോട് മനില ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളും ആവശ്യപ്പെട്ടു.

You must be logged in to post a comment Login