വത്തിക്കാനിലെത്തിയ കുഴലൂത്തുകാര്‍….

വത്തിക്കാനിലെത്തിയ കുഴലൂത്തുകാര്‍….

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയെ ഒരു നോക്കു കാണാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വത്തിക്കാനില്‍ നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് ആളുകളെത്തുന്നത്. അക്കൂട്ടത്തില്‍ തിരികെ ഫ്രാന്‍സിസ് പാപ്പയും തങ്ങളെ നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല.

ബ്രസീലില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയെ കാണാനെത്തിയ പെരിക്വിറ്റോയുടേയും സംഘത്തിന്റെയും ലക്ഷ്യവും അതായിരുന്നു. ഫ്രാന്‍സിസ് പാപ്പ തങ്ങളെയും ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍.. പഠിച്ച പണി പതിനെട്ടും നോക്കി. പാപ്പ തിരിഞ്ഞുനോക്കിയില്ല. ഒടുവിലാണ് ഒരു വെളിപാടെന്ന പോലെ കയ്യിലിരുന്ന കുഴലെടുത്തൂതിയത്. ആദ്യമൊന്നും പാപ്പ തിരിഞ്ഞുനോക്കിയില്ല. വീണ്ടുമൂതി. തുടര്‍ച്ചയായി ഹോണ്‍ ശബ്ദം കേട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ തിരിഞ്ഞുനോക്കി. കൈകളുയര്‍ത്തി വീശി പെരിക്വിറ്റോയെയും സംഘത്തെയും അഭിവാദനം ചെയ്തു.

‘ഫ്രാന്‍സിസ് പാപ്പയെ ഞാന്‍ കണ്ടു, പാപ്പ എന്നെയും കണ്ടു. ഇത്രയുമടുത്ത് ആദ്യമായാണ് ഞാന്‍ മാര്‍പാപ്പയെ കണ്ടത്’ , ആവേശമടക്കാനാകാതെ പെരിക്വിറ്റോ പറഞ്ഞു.

You must be logged in to post a comment Login