വത്തിക്കാനിലെ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ഫ്രാന്‍സിസ് പാപ്പ നയിക്കും

വത്തിക്കാനിലെ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ഫ്രാന്‍സിസ് പാപ്പ നയിക്കും

വത്തിക്കാന്‍: വത്തിക്കാനിലെ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കും. പ്രാദേശികസമയം രാവിലെ 9.30നും ഇന്ത്യന്‍സമയം ഉച്ചക്ക് രണ്ടു മണിക്കുമാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ അങ്കണത്തില്‍ കുരുത്തോലകളും ഒലിവിന്‍ ചില്ലകളും വെഞ്ചരിച്ച ശേഷമുള്ള പ്രദക്ഷിണത്തിനും തുടര്‍ന്നുള്ള ദിവ്യബലിക്കും ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പൂര്‍ണ്ണദണ്ഡവിമോചനം നേടുന്നതിന് സഭ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍(കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക) പാലിച്ചാല്‍ ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് അതു ലഭിക്കും.

You must be logged in to post a comment Login