വത്തിക്കാനിലെ കരുണയുടെ വാതിലിലൂടെ കടന്നുപോയത് 15 മില്യന്‍ തീര്‍ത്ഥാടകര്‍

വത്തിക്കാനിലെ കരുണയുടെ വാതിലിലൂടെ കടന്നുപോയത് 15 മില്യന്‍ തീര്‍ത്ഥാടകര്‍

വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കരുണയുടെ കവാടത്തിലൂടെ കടന്നുപോയത് 15 മില്യന്‍ തീര്‍ത്ഥാടകര്‍. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം അതിശയിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. ലോകം മുഴുവനുമുള്ള ആളുകളെ കരുണ എങ്ങനെ സ്പര്‍ശിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഈ ബാഹുല്യമെന്ന് ഫാ. യൂജിന്‍ സില്‍വ പറഞ്ഞു. സഭയുടെ ദൗത്യം എന്നത് കരുണയാണ് എന്നതും ഇത് ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login