വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോര്‍ന്നതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോര്‍ന്നതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

വത്തിക്കാന്‍ : ‘വത്തിലീക്ക്‌സ്’ സംഭവത്തില്‍ താന്‍ തെറ്റു ചെയ്‌തെന്നും തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും കേസില്‍ വിചാരണ നേരിടുന്ന സ്പാനിഷ് മോണ്‍സിഞ്ഞോര്‍ ലൂസിയോ വലേജോയുടെ വെളിപ്പെടുത്തല്‍. ‘എനിക്കു മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാനാ രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്’, മോണ്‍സിഞ്ഞോര്‍ ലൂസിയോ വലേജോ പറഞ്ഞു.

പറയുന്നതു ചെയ്തില്ലെങ്കില്‍ തന്നെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന വാട്ട്‌സ്അപ്പ് സന്ദേശം കേസിലെ മറ്റൊരു പ്രതിയായ ഫ്രാന്‍സെസ്‌ക ചോക്വിയില്‍ നിന്നും തനിക്കു ലഭിച്ചിരുന്നു. അത് ശക്തമായ ഭീഷണിയായിരുന്നു. താന്‍ നിസ്സഹായനായിരുന്നുവെന്നും ഫ്രാന്‍സെസ്‌കയുടെ ഭീഷണിക്കു മുന്നില്‍ വഴങ്ങുകയായിരുന്നെന്നും മോണ്‍സിഞ്ഞോര്‍ ലൂസിയോ വലേജോ വിചാരണക്കോടതിക്കു മുന്‍പാകെ പറഞ്ഞു.

വത്തിക്കാന്റെ സാമ്പത്തിക കാര്യവിഭാഗത്തിന്റെ മുന്‍ സെക്രട്ടറിയാണ് മോണ്‍സിഞ്ഞോര്‍ ലൂസിയോ വലേജോ.

You must be logged in to post a comment Login