വത്തിക്കാനിലെ ശാസ്ത്ര ഉപദേശകസമിതിയിലേക്ക് മറ്റൊരംഗം കൂടി

വത്തിക്കാനിലെ ശാസ്ത്ര ഉപദേശകസമിതിയിലേക്ക് മറ്റൊരംഗം കൂടി

Hans Joachimശാസ്ത്രവിഷയങ്ങളില്‍ മാര്‍പാപ്പയ്ക്ക് ഉപദേശം നല്‍കുന്ന സമിതിയിലെ പുതിയ അംഗമായി കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഹാന്‍സ് ജൊവാക്കിം സ്‌കെലന്‍ക്യൂബറിനെ നിയമിച്ചു. നിലവില്‍ 80 അംഗങ്ങളാണ് മാര്‍പാപ്പയുടെ ശാസ്ത്രഉപദേശകസമിതിയിലുള്ളത്. കോപ്പന്‍ഹേഗനില്‍വെച്ചു നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനത്തിനു കാരണം ജനസംഖ്യാവര്‍ദ്ധനവാണ് എന്നും 1 ബില്ല്യന്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഭൂമിക്കുള്ളു എന്നും അഭിപ്രായപ്പെട്ടയാളാണ് സ്‌കെലന്‍ക്യൂബര്‍. ഭൂമിയുടെ ഊഷ്മാവ് 2 ഡിഗ്രിയില്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്നും അത് ഭൂമിയുടെ നാശത്തിനു തന്നെ കാരണമാകുമെന്നും നിര്‍ദേശിക്കുന്ന ‘ ഡിഗ്രി ടാര്‍ഗറ്റ്’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവു കൂടിയാണ് അദ്ദേഹം. പരിസ്ഥിതിസംരക്ഷണവും കാലാവസ്ഥാവ്യതിയാനവും മുഖ്യപ്രമേയമാക്കിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനം പുറത്തുവന്നതിനു പിന്നാലെയാണ് ഇത്തരം വിഷയങ്ങളില്‍ കണിശമായ നിയമനിര്‍മ്മാണം വേണമെന്നു വാദിക്കുന്ന സ്‌കെലന്‍ക്യൂബറിന്റെ നിയമനം

You must be logged in to post a comment Login