വത്തിക്കാനിലെ സംഗീത പരിപാടിയില്‍ പോപ്പ് ഗായിക റീത്ത ഒറയും

വത്തിക്കാനിലെ സംഗീത പരിപാടിയില്‍ പോപ്പ് ഗായിക റീത്ത ഒറയും

വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയില്‍ ഒരുക്കുന്ന സംഗീത പരിപാടിയില്‍ പോപ്പ് ഗായിക റീത്ത ഒറ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി സംഗീതമാലപിക്കും.

മദര്‍ തെരേസ വിശുദ്ധപദവി നേടുന്നതിനിന്റെ തലേദിവസം നടക്കുന്ന സംഗീതപരിപാടിയിലാണ് ഇവര്‍ പാടുന്നത്. മദര്‍ തെരേസയെപ്പോയെ ഒറയും അല്‍ബേനിയന്‍ മാതാപിതാക്കള്‍ക്കാണ് ജനിച്ചത്. അവളുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം കോസ്‌കോവില്‍ നിന്ന് ലണ്ടനിലേക്ക് താമസം മാറി.

ദി ടുനൈറ്റ് ഷോ എന്ന പരിപാടിയിലൂടെയാണ് വത്തിക്കാനില്‍ സംഗീതപരിപാടി കാഴ്ചവയ്ക്കുന്ന വാര്‍ത്ത ഇവര്‍ പങ്കുവച്ചത്. ഇതിനായി വത്തിക്കാനിലേക്ക് ഒറ ഇന്ന് തിരിക്കും.

You must be logged in to post a comment Login