വത്തിക്കാനില്‍ ഇന്ന് വിശുദ്ധ മദര്‍ തെരേസയുടെ പ്രഥമ തിരുനാള്‍

വത്തിക്കാനില്‍ ഇന്ന് വിശുദ്ധ മദര്‍ തെരേസയുടെ പ്രഥമ തിരുനാള്‍

വത്തിക്കാന്‍ : വിശുദ്ധ മദര്‍തെരേസയുടെ പ്രഥമ തിരുനാള്‍ ഇന്നു രാവിലെ പ്രാദേശിക സമയം പത്തിന് ആഘോഷിക്കും. ജനത്തിരക്ക് കണക്കിലെടുത്ത്  സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണു നന്ദിസൂചകമായും തിരുനാള്‍ ദിനമായും ദിവ്യബലി അര്‍പ്പിക്കുന്നത്. ദിവ്യബലിക്കു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പരോളിനി നേതൃത്വം നല്‍കും.

കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മിഷനറീസ് ഓഫ് ചാരിറ്റി(ബ്രദേഴ്‌സ്) സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി എന്നിവരും മറ്റു നിരവധി കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ അഞ്ഞൂറിലധികം സന്യാസിനീസന്യാസികളും മറ്റ് അനവധി സന്യസ്തരും പതിനായിരത്തോളം അല്മായരും പങ്കെടുക്കും. ഭാരതത്തില്‍ നിന്നു നിരവധി പേര്‍ നവ വിശുദ്ധയുടെ ആദ്യ തിരുനാളിനു സാക്ഷികളാകും.മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുകും എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കും.

തുടര്‍ന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും.

You must be logged in to post a comment Login