വത്തിക്കാനില്‍ ഇന്ന് ശെമ്മാശന്‍മാരുടെ സംഗമം

വത്തിക്കാനില്‍ ഇന്ന് ശെമ്മാശന്‍മാരുടെ സംഗമം

വത്തിക്കാന്‍: ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന കരുണയുടെ പ്രത്യേക ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ആചരിക്കപ്പെടുന്ന ശെമ്മാശന്‍മാരുടെ ജൂബിലിയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ശെമ്മാശന്‍മാര്‍ ഇന്ന് വത്തിക്കാനില്‍ എത്തിച്ചേരും.

കരുണയില്‍ ആഴപ്പെട്ട് കിടക്കുന്ന ശെമ്മാശന്‍ പദവി സഭയുടെ ആദ്യകാലം മുതലേ നിലനിന്നിരുന്നു. വൈദികര്‍ തിരുകര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവരെ മറ്റുകാര്യങ്ങളില്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശെമ്മാശന്‍മാരെ നിയോഗിച്ച് തുടങ്ങിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ആയിരകണക്കിന് ശെമ്മാശന്‍മാര്‍ക്ക് റോമിലെ വിശുദ്ധ കവാടത്തിലൂടെ അകത്തു പ്രവേശിച്ച് തീര്‍ത്ഥാടനം നടത്തുന്നതിനുള്ള അവസരം ലഭിക്കും.

ദൈവകരുണയെക്കുറിച്ച് ശെമ്മാശന്‍മാര്‍ വിശ്വാസികളോട് പ്രഘോഷിക്കുന്ന രീതികളെ കേന്ദ്രീകരിച്ച് റോമില്‍ സമ്മേളനം നടത്തും. ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കു ശേഷം ഞായറാഴ്ചയോടെ ചടങ്ങുകള്‍ സമാപിക്കും.

You must be logged in to post a comment Login