വത്തിക്കാനില്‍ കാല്‍ കഴുകല്‍ വൈകുന്നേരം അഞ്ച് മണിക്ക്

വത്തിക്കാനില്‍ കാല്‍ കഴുകല്‍ വൈകുന്നേരം അഞ്ച് മണിക്ക്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കും. റോമില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ക്യാസിലെ നുവോവോ ദി പോര്‍ത്തോയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ താല്‍ക്കാലികമായ തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് കാല്‍കഴുകല്‍ ചടങ്ങുകള്‍. ആയിരത്തോളം അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ടു പേരുടെ പാദങ്ങളാണ് പാപ്പ കഴുകുന്നത്. തുടര്‍ന്ന് ദിവ്യബലി അര്‍പ്പിക്കും.

You must be logged in to post a comment Login