വത്തിക്കാനില്‍ കുമ്പസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന!

വത്തിക്കാനില്‍ കുമ്പസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന!

കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുമ്പസാരിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്.

വിശുദ്ധ വര്‍ഷം തുടങ്ങിയ ശേഷം താന്‍ തന്നെ ഇതുവരെ രണ്ടായിരത്തോളം കുമ്പസാരം കേട്ടുകഴിഞ്ഞതായി കൊണ്‍ഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. റോക്കോ റിസ്സോ അറിയിച്ചു. കുമ്പസ്സാരിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഇറ്റലിക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണം ഭയന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരാന്‍ മടിക്കുന്നതാണെന്ന് അനുമാനിക്കപ്പെടുന്നു.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും പിന്നെ 3.30 മുതല്‍ വൈകിട്ട് 6.30 വരെയുമാണ് മഞ്ഞുകാലങ്ങളിലെ കുമ്പസാര സമയം. ഫാ. റിസോ ഒരു ദിവസം 20 മുതല്‍ 30 വരെ കുമ്പസാരങ്ങള്‍ കേള്‍ക്കാറുണ്ട്.

 

ഫ്രേസര്‍

You must be logged in to post a comment Login