വത്തിക്കാനില്‍ ജോര്‍ജിയന്‍ പ്രസിഡന്റിന്റെ ചരിത്രസന്ദര്‍ശനം

വത്തിക്കാനില്‍ ജോര്‍ജിയന്‍ പ്രസിഡന്റിന്റെ ചരിത്രസന്ദര്‍ശനം

Vatican Popeവത്തിക്കാന്‍ സിറ്റി: ജോര്‍ജിയന്‍ പ്രസിഡന്‍ഡ്, ജിയോര്‍ജി മാര്‍ഗെവ്‌ലാഷ്‌വിയെ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. ജോര്‍ജിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ്‌
മാര്‍പാപ്പയുമായി കീടിക്കാഴ്ച നടത്തുന്നത്.
പ്രദേശത്തെ പ്രശ്‌നങ്ങള്‍, സഭ എങ്ങനെ അവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്നിവ ചര്‍ച്ചചെയ്യുന്നതിനുള്ള കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് വത്തിക്കാന്‍ മാധ്യമ ഓഫീസില്‍ നിന്നും ലഭിച്ച ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.

മാര്‍പാപ്പയും പ്രസിഡന്റും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു കൂട്ടര്‍ക്കും താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പ്രദേശവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഭാഗഭാക്കായി. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു..

You must be logged in to post a comment Login