വത്തിക്കാനില്‍ തരംഗമായി പാപ്പയുടെ പിസ്സ പാര്‍ട്ടി

വത്തിക്കാനില്‍ തരംഗമായി പാപ്പയുടെ പിസ്സ പാര്‍ട്ടി

വത്തിക്കാന്‍ സിറ്റി: തന്റെ 79ാമത്തെ വയസ്സിലും തളരാതെ അനുനിമിഷം പ്രവര്‍ത്തനനിരതനാകുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ടു മണിക്കൂറലധികം നീണ്ടു നിന്ന മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം വളരെ കാര്യമായ മറ്റൊരു ചടങ്ങുകൂടി പാപ്പയുടെ അന്നത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെട്ടു.

മദറിന്റെ വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ കഴിഞ്ഞ് റോമിലെ കടുത്ത ചൂടിനെ വകവയ്ക്കാതെ പാപ്പ ‘പിസ്സായിഒളി’ ആളുകളെ സന്ദര്‍ശിച്ചു. ഇറ്റലിക്കാരുടെ ഔദ്യോഗിക ഭക്ഷണമായ പിസ്സ പാകം ചെയ്യുന്ന ആളുകള്‍ അറിയപ്പെടുന്നത് ഈ പേരിലാണ്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹോളില്‍ സ്ഥാപിച്ച മൂന്ന് ഓവനുകളിലായി മികച്ച പിസ്സ വിദഗ്ദര്‍ പിസ്സ പാചകത്തിലേര്‍പ്പെട്ടു. അവര്‍ പാകപ്പെടുത്തി എടുത്ത പിസ്സകള്‍ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലുള്ള സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷനുകളില്‍ അന്തേവാസികളായി കഴിയുന്ന 1,500 പേര്‍ക്ക് 250 മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ വിളമ്പി.

അഗതികളുടെ അമ്മയ്ക്ക് കൊടുക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല കൃതജ്ഞതയാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്.

You must be logged in to post a comment Login