വത്തിക്കാനും ഈസ്റ്റ് തിമോറും ഒപ്പുവച്ചു

വത്തിക്കാനും ഈസ്റ്റ് തിമോറും ഒപ്പുവച്ചു

pm-araujo-bioവത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ കരോലിനും ഈസ്റ്റ് തിമോര്‍ പ്രധാനമന്ത്രി റുയി മാരി ദെയും പരസ്പരസഹകരണത്തോടെ മുന്നോട്ടുപോകാമെന്ന ഉടമ്പടിയില്‍ ഒപ്പുവച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കര്‍ദ്ദിനാള്‍ എത്തിച്ചേര്‍ന്നത്. ഈസ്റ്റ് തിമോറില്‍ സുവിശേഷമെത്തിയിട്ട് അഞ്ചുനൂറ്റാണ്ടുകള്‍ പിന്നിട്ടതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. ഫലദായകമായ തുടര്‍നടപടികള്‍ തുടര്‍ന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരോലിന്‍ അറിയിച്ചു.

You must be logged in to post a comment Login