വത്തിക്കാനും പലസ്തീനും കൈകോര്‍ക്കുന്നു

വത്തിക്കാന്‍: വത്തിക്കാനും പലസ്തീനും തമ്മില്‍ പരസ്പരസഹകരണം ഉറപ്പാക്കുന്ന ഉടമ്പടി പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ജൂണിലാണ് ഇതു സംബന്ധിച്ച നയരേഖക്ക് ഇരുകൂട്ടരും അംഗീകാരം നല്‍കിയത്. പുതിയ ഉടമ്പടിയനുസരിച്ച് രാജ്യത്ത് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് പലസ്തീന്‍ ഉറപ്പു നല്‍കി. ഉടമ്പടി നടപ്പിലാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇരുകൂട്ടരും ചേര്‍ന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

You must be logged in to post a comment Login