വത്തിക്കാനും ബ്രിട്ടിഷ് രാജകുടുംബവും ഇന്ന് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും

വത്തിക്കാനും ബ്രിട്ടിഷ് രാജകുടുംബവും ഇന്ന് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും

തൊണ്ണൂറ് വയസ്സ് കടന്ന എലിസബത്ത് രാജ്ഞിയുടെ ബഹുമാനാര്‍ത്ഥം നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ വത്തിക്കാന്‍ ടീം ബ്രിട്ടിഷ് രാജകുടുംബത്തിലെ ടീമിനെ നേരിടും. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ നിന്നും ആദ്യമായി 90 വയസ്സിലെത്തുന്ന ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.

ഏപ്രില്‍ 21 ന് 90 വയസ്സ് തികഞ്ഞ രാജ്ഞി ബ്രിട്ടനില്‍ വലിയ ആഘോഷമായിരുന്നു. തുടര്‍ ആഘോഷങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളില്‍ ആസുത്രണം ചെയ്യുന്നുമുണ്ട്. ഈ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഏപ്രില്‍ 23) റോമിലെ കപ്പാനെല്ലെ ഗ്രൗണ്ടിലാണ് ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.

സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് എന്നറിയപ്പെടുന്ന വത്തിക്കാന്‍ ടീം 2013 ലാണ് സ്ഥാപിച്ചത്. 12 വൈദികര്‍, ഡീക്കന്മാര്‍, സെമിനാരിക്കാര്‍ എന്നിവര്‍ അടങ്ങുന്ന ടീമില്‍ മൂന്നിലൊരു ഭാഗം ഇന്ത്യാക്കരാണ് എന്ന പ്രത്യേകതയുമുണ്ട്. മറ്റ് അംഗങ്ങള്‍ ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login