വത്തിക്കാനും മധ്യാഫ്രിക്കയും സാമൂഹ്യപുരോഗതിക്കുള്ള കരാറില്‍ ഒപ്പുവച്ചു

വത്തിക്കാനും മധ്യാഫ്രിക്കയും സാമൂഹ്യപുരോഗതിക്കുള്ള കരാറില്‍ ഒപ്പുവച്ചു

ബാംഗ്വി: സാമൂഹ്യപുരോഗതിക്കുള്ള ഉഭയകക്ഷി കരാറില്‍ വത്തിക്കാന്റെയും മധ്യാഫ്രിക്കയുടെയും പ്രതിനിധികള്‍ ഒപ്പുവച്ചു. പ്രസിഡന്റ് മന്ദിരത്തില്‍ വച്ചായിരുന്നു ചര്‍ച്ച. മധ്യാഫ്രിക്കയുടെ പുരോഗതി ലക്ഷ്യമാക്കിയാണ് വത്തിക്കാന്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

പ്രസിഡന്റ് ഫൗസ്റ്റിന്‍ ആര്‍ക്കേഞ്ചെ തൗദേര, വത്തിക്കാന്‍ അപ്പസ്‌തോലിക സ്ഥാനപതി ആര്‍ച്ച് ബിഷപ് ഫ്രാങ്കോ കൊപ്പോള, വിദേശകാര്യമന്ത്രി ചാള്‍സ് ആര്‍മേല്‍, ആര്‍ച്ചുബിഷപ് എഡ്വേര്‍ഡ് ബഡോബോ, മധ്യാഫ്രിക്കയുടെ സാമൂഹ്യ ഉപദേശകസമിതി അംഗം ഇസാമോ ബലിപ്പൂ എന്നിവര്‍ പങ്കെടുത്തു.

വത്തിക്കാന്റെ കുട്ടികള്‍ക്കായുള്ള ആശുപത്രിയുടെ കീഴിലായി മധ്യാഫ്രിക്കയിലെ ബാംഗ്വിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ല്‍ പാപ്പ നടത്തിയ സന്ദര്‍ശനത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്.

You must be logged in to post a comment Login