വത്തിക്കാനുമായി ധാരണയില്‍ ഒപ്പു വയ്ക്കാന്‍ തിമോര്‍-ലെസ്‌റ്റെ

വത്തിക്കാനുമായി ധാരണയില്‍ ഒപ്പു വയ്ക്കാന്‍ തിമോര്‍-ലെസ്‌റ്റെ

downloadബാങ്കോങ്ങ്: ഏഷ്യയുടെ പുതിയ രാജ്യമായ തിമോര്‍-ലെസ്‌റ്റേ വത്തിക്കാനുമായി പുതിയ ധാരണ ഒപ്പു വയ്ക്കുന്നതിന് തീരുമാനമായി. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയേട്രോ പരോളിനുമായാണ് പുതിയ ധാരണ പത്രം ഒപ്പു വയ്ക്കുന്നത്. വരുന്ന ഓഗസ്റ്റ് 15ന് പോര്‍ച്ചുഗീസുകാരുടെ വരവിന്റെ 500-ാം വാര്‍ഷികം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ധാരണ പത്രം ഒപ്പു വയ്ക്കുന്നത്. വത്തിക്കാനും വിദേശരാജ്യങ്ങളും തമ്മിലുള്ള നിയമപരമായ ബന്ധം സ്ഥാപിക്കുകയാണ് പുതിയ കരാരിന്റെ ലക്ഷ്യം. 2006മുതല്‍ കരാര്‍ ഒപ്പു വയ്ക്കുന്നതിന് ധാരണയായിരുന്നു. എന്നാല്‍ രണ്ടു മാസം മുന്‍പു വരെ തീര്‍ച്ചയാക്കിയിരുന്നില്ല, തിമോര്‍ ലെസ്‌റ്റേ പ്രധാനമന്ത്രി റുയി മരിയാ ഡി അറാവുജോ പറഞ്ഞു. ലോകത്തിലെ കത്തോലിക്കാ രാജ്യങ്ങളില്‍ ഒന്നാണ് തിമോര്‍ ലെസ്‌റ്റേ. കത്തോലിക്കാ വിശ്വാസവും പോര്‍ച്ചുഗീസ് ഭാഷയും രാജ്യത്തിന്റെ വ്യക്തിത്വത്തെ മെനഞ്ഞെടുക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

You must be logged in to post a comment Login