വത്തിക്കാനെക്കുറിച്ച് എന്തറിയാം?

വത്തിക്കാനെക്കുറിച്ച് എന്തറിയാം?

vatican

വത്തിക്കാന്‍ ലൈബ്രറി

വത്തിക്കാനെക്കുറിച്ച് അറിയാന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എത്രയധികം വിശേഷങ്ങളാണ് അവിടെയുള്ളത്. ഇതാ, വത്തിക്കാനില് നിന്നുള്ള ചില വിശേഷങ്ങള്. വത്തിക്കാന് ഫിലിം ലൈബ്രറിയെക്കുറിച്ചാവാം ആദ്യം.
1959 നവംബര് 16 നാണ് വത്തിക്കാന് ഫിലിം ലൈബ്രറി സ്ഥാപിതമായത്. വിശുദ്ധ ജോണ് ഇരുപത്തിമൂന്നാമനായിരുന്നു അന്ന് മാര്പാപ്പ. ആ വര്ഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതേ വര്ഷംതന്നെയാണ് ജോണ് ഇരുപത്തിമൂന്നാമന് മാര്പാപ്പ രണ്ടാം വത്തിക്കാന് കൗണ്സില് പ്രഖ്യാപിച്ചതും.
കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിവിധ ടെലിവിഷന് പ്രോഗ്രാമുകളും റിക്കോര്ഡുകളും ഫിലിമുകളും സൂക്ഷിക്കുക എന്നതായിരുന്നു ലൈബ്രറിയുടെ ലക്ഷ്യം. മാര്പാപ്പമാരെക്കുറിച്ചുള്ള ചരിത്രപരമായ സിനിമകള്, സഭാസംഭവങ്ങള്, കലാപരവും ആത്മീയമൂല്യവുമുള്ള സിനിമകള്, സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികള് എന്നിങ്ങനെ നാനാവിഭാഗങ്ങളിലായി ഏഴായിരത്തോളം ടൈറ്റിലുകള് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
1896 ല് നിര്മ്മിച്ച ലിയോ പതിമൂന്നാമന്, പിയൂസ് പതിനൊന്നാമനും മാര്ക്കോണിയും, പിയൂസ് പന്ത്രണ്ടാമന്റെ ജീവചരിത്രമായ പാസ്റ്റര് ആഞ്ചെലീയസ്, രണ്ടാം വത്തിക്കാന് കൗണ്സില്, ഇന്ഫെര്നോ തുടങ്ങിയവയൊക്കെ ആര്ക്കൈവ്സില് ഉള്പ്പെടുന്ന പ്രത്യേക വിഭാഗത്തിലുള്ള ചിത്രങ്ങളാണ്. ലിയോ പതിമൂന്നാമന് മാര്പാപ്പയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ലൈബ്രറിയിലെ ഏറ്റവും പഴക്കമുള്ളവയില് പ്രഥമസ്ഥാനത്താണ്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഈ ചിത്രം പോപ്പ് ഇരിക്കുന്നതും ക്യാമറ വെഞ്ചരിക്കുന്നതുമായ രംഗങ്ങള് അടങ്ങിയതാണ്. ലോകത്തിലെ ആദ്യത്തെ ചലനചിത്രങ്ങളില് ഒന്നാണിത്.

നൈറ്റ്സ് ഓഫ് കൊളംബസാണ് വത്തിക്കാന് ലൈബ്രറിക്ക് ഫണ്ട് ചെയ്തത്. ലൗറി ജെ ദാലിയായിരുന്നു ലൈബ്രറിക്ക് രൂപം നല്കിയത്. ആദ്യ ലൈബ്രറേറിയന് ചാള്സ് ജെ എര്മാറ്റിന്ങര് ആയിരുന്നു. രണ്ടായിരം വരെ അദ്ദേഹം ആ പദവിയില് തുടര്ന്നു.
വത്തിക്കാന് ഫിലിം ലൈബ്രററി ഒരു ചെറിയ സിനിമാശാല കൂടിയാണ്. അമ്പതുപേര്ക്ക് സിനിമാ കാണാന് കഴിയുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login