വത്തിക്കാന്റെ അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം പുന:സ്ഥാപിക്കാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്റെ അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം പുന:സ്ഥാപിക്കാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാനും സുന്നി ഇസ്ലാമും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട തണുത്ത ബന്ധങ്ങളെ ചൂടുപിടിപ്പിക്കുക എന്ന ഉദ്ദേശവുമായി സുന്നി ഇസ്ലാം മുതിര്‍ന്ന നേതാവ് വത്തിക്കാന്‍ സന്ദര്‍ശനം നടത്തിയത് രണ്ടു മാസം മുന്‍പാണ്. ഈ സന്ദര്‍ശനത്തിന്റെ ചൂടാറുന്നതിനു മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രതിനിധിയെ രണ്ടു പേര്‍ക്കിടയിലുള്ള ബന്ധം പുതുക്കുന്നതിന് ഈജിപ്തിലെ അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ജൂലൈ 12ന് അയച്ചതായി വത്തിക്കാന്‍ പ്രസ്സ് റിലീസില്‍ വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതു പ്രകാരം പോന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗ് സെക്രട്ടറിയായ ബിഷപ്പ് എയ്ജല്‍ എയുസോ ഗുയിക്‌സോട്ട അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്.

വത്തിക്കാന്റെ ഈജിപ്ത്യന്‍ അംബാസിഡറായ ആര്‍ച്ച്ബിഷപ്പ് ബ്രൂണോ മ്യുസാറോ ബിഷപ്പ് അയുസോയെ ഈജിപ്തിലേക്ക് അനുഗമിച്ചിട്ടുണ്ട്. ഇവര്‍ യൂണിവേഴ്‌സിറ്റി മുതിര്‍ന്ന സ്‌കോളേഴ്‌സ് കൗണ്‍സില്‍ അംഗവും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുഹമ്മദ് ഹമാദി സക്‌സവുക്കുമായി ചര്‍ച്ച നടത്തി.

അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയും പോന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗും തമ്മിലുള്ള ബന്ധം എങ്ങനെയാണ് പുനരാരംഭിക്കുക എന്നാണ് ചര്‍ച്ച ചെയ്തതെന്ന്
വത്തിക്കാന്‍ പ്രസ്സ് റിലീസ് വ്യക്തമാക്കി.

You must be logged in to post a comment Login