വത്തിക്കാന്റെ ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം രണ്ട് ബംഗ്ലാദേശി കത്തോലിക്കര്‍ക്ക്

വത്തിക്കാന്റെ ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം രണ്ട് ബംഗ്ലാദേശി കത്തോലിക്കര്‍ക്ക്

ധാക്ക: സഭയ്ക്കും ബംഗ്ലാദേശ് സമൂഹത്തിനു നല്‍കിയ എല്ലാ സംഭാവനകളെയും കണക്കിലെടുത്ത് ഇത്തവണത്തെ ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്‌
രണ്ട് ബംഗ്ലാദേശി കത്തോലിക്കര്‍.

സഭയുടെ സാമൂഹ്യ സേവന ഏജന്‍സിയായ കാരിത്താസ് ബംഗ്ലാദേശിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ബെനഡിക്ട് അലോ ഡറൊസാരിയോ, അന്തരിച്ച കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ പ്രമോദ് മാന്‍ക്കിന്‍ എന്നിവരാണ് വത്തിക്കാന്റെ പ്രോ എക്‌ളേസിയ എറ്റ് പോന്തിഫിസെ അഥവാ ക്രോസ് ഓഫ് ഓണര്‍ അവാര്‍ഡ് ജേതാക്കള്‍.

സഭയ്ക്കും സമൂഹത്തിനുമുള്ള സേവനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ ഒരു കത്തോലിക്കന് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ക്രോസ് ഓഫ് ഓണര്‍. ബംഗ്ലാദേശില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായ ആദ്യഅല്‍മായര്‍ കൂടിയാണിവര്‍.

You must be logged in to post a comment Login