വത്തിക്കാന്റെ ബിഷപ്സ് കോണ്‍ഗ്രിഗേഷനിലേക്ക് പുതിയ ഒരംഗം കൂടി

വത്തിക്കാന്റെ ബിഷപ്സ് കോണ്‍ഗ്രിഗേഷനിലേക്ക് പുതിയ ഒരംഗം കൂടി

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബിഷപ്പ്‌സിലേക്ക് പുതിയ ഒരംഗം കൂടി. വ്യാഴാഴ്ചയാണ് ചിക്കാഗോ ആര്‍ച്ച്ബിഷപ്പായ ബ്‌ളേസ് കൂപ്പിച്ചിനെ വത്തിക്കാനിലെ ബിഷപ്പ്‌സ് കോണ്‍ഗ്രിഗേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിക്കുന്നത്. വത്തിക്കാന്‍ ജൂലൈ 7ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആര്‍ച്ച്ബിഷപ്പ് കുപിച്ചിന്റെ നിയമനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

കാര്‍ഡിനല്‍ മറാക് ഉള്ളെറ്റ് നേതൃത്വം നല്‍കുന്ന ബിഷപ്പ്‌സ് കോണ്‍ഗ്രിഗേഷനാണ് പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനും നിയോഗിക്കുന്നതിനുമുള്ള ചുമതല.

1949ല്‍ ഒമാഹലയില്‍ ജനിച്ച ഇദ്ദേഹം 1975ലാണ് വൈദികനായത്.  സൗത്ത് ദക്കോട്ട, സ്‌പോക്കാനേ, ചിക്കാഗോ എന്നീ പ്രദേശങ്ങളില്‍ ബിഷപ്പായി  സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login