വത്തിക്കാന്‍ നിയോഗിച്ച മെത്രാനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു

വത്തിക്കാന്‍ നിയോഗിച്ച മെത്രാനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു

വെന്‍സ്ഹൗ: ചൈനയിലെ വെന്‍സ്ഹൗ സഹമെത്രാനായ ബിഷപ്പ് പീറ്റര്‍ ഷാവോ സുമിനെ ചൈനീസ് അധികാരികള്‍ അറസ്റ്റ് ചെയ്തു. ബിഷപ്പ് വിന്‍സെന്റ് സിഹു വെയ്ഫാങ്ങിന്റെ മരണശേഷം രൂപത ഭരണം ഏറ്റെടുക്കുന്നതില്‍ നിന്ന് സഹമെത്രാനെ തടയാനാണ് അറസ്റ്റ് ചെയ്തതെന്ന് വിശ്വാസികള്‍ ആരോപിച്ചു.

ബിഷപ്പ് പീറ്റര്‍ ഷാവോ സുമിനെ സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ അറസ്റ്റ് ചെയ്തതായി റോം അടിസ്ഥാനമാക്കിയുള്ള മിഷനറി വാര്‍ത്താ ഏജന്‍സിയായ ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാനോനിക നിയമ പ്രകാരം ബിഷപ്പ് വിരമിക്കുകയോ മരിക്കുകയോ ചെയ്താല്‍ സഹമെത്രാനാണ് അടുത്ത സ്ഥാനം.

ബിഷപ്പ് ഷാവോ രൂപതയുടെ അധികാരിയായി നിയമിതനാകുന്നതിനെ വത്തിക്കാന്‍ അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിനാല്‍ സര്‍ക്കാര്‍ ഷാവോയ്ക്ക് എതിരാണ്. വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

You must be logged in to post a comment Login