വത്തിക്കാന്‍ മാധ്യമ രംഗത്ത് അഴിച്ചു പണിക്കുള്ള ശുപാര്‍ശ

വത്തിക്കാന്‍ മാധ്യമ രംഗത്ത് അഴിച്ചു പണിക്കുള്ള ശുപാര്‍ശ

vaticanആശയ വിനിമയത്തിന് പുതിയ രൂപം നല്‍കി പാപ്പയുടെ വാക്കുകള്‍ക്ക് ബലമേകാന്‍ ഇംഗ്ലണ്ടിലെയും വെല്‍ഷിലേയും ബിഷപ്പുമാര്‍ ഒരുമിച്ചു ചേര്‍ന്ന സമിതിയില്‍ തീരുമാനമായി. ‘ഫ്രാന്‍സിസ് പാപ്പ നന്നായി ആശയങ്ങള്‍ കൈമാറുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ എത്രത്തോളം പരിശ്രമിക്കണമെന്ന് ഞങ്ങള്‍ക്കു മനസ്സിലായി’, വത്തിക്കാന്‍ മാധ്യമ സമിതിയുടെ അധ്യക്ഷന്‍ ലോര്‍ഡ് പാറ്റേണ്‍ അഭിപ്രായപ്പെട്ടു.
മാറ്റങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കുവാനുള്ള അനുശാസനയും സമിതിക്കു നല്‍കി. വത്തിക്കാന്‍ അശയവിനിമയത്തിന്റെ കൃത്യമായ നടത്തിപ്പിനു വേണ്ടി വ്യക്തതയുള്ള ഭരണകൂടം വേണമെന്ന് സമിതിയുടെ അധികാര പത്രത്തില്‍ പറയുന്നു. കൂട്ടായ്മയിലൂടെയും ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളിലൂടെയും വത്തിക്കാന്റെ നിലവിലുള്ള ആസ്തി മികച്ച രീതിയില്‍ ഉപയോഗിച്ചു കൊണ്ട് ഉയര്‍ന്ന ലക്ഷ്യം കൊവരിക്കാനാകുമെന്നും ലോര്‍ഡ് പാറ്റേണ്‍ പറഞ്ഞു.

വത്തിക്കാന്റെ ആസ്തിയില്‍ ഒന്നായ പരിശുദ്ധ പാപ്പയുടെ പത്ര ഓഫീസ് കടുത്ത സമ്മര്‍ദ്ധത്തിലും ജീവനക്കാരെ കിട്ടാനില്ലാത്ത സാഹചര്യത്തിലുമാണ്. സമിതി പത്ര ഓഫീസ് ശക്തിപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കും. കൂടുതല്‍ ഭാഷകളില്‍ പത്രമിറക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സജീവ മാധ്യമമാക്കാന്‍ ആലോചിക്കുന്നുണ്ട്, ലോര്‍ഡ് പാറ്റേണ്‍ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ റേഡിയോ, പത്രമായ എല്‍ ഒസ്സെര്‍വത്തോരീ റൊമാനോ, വത്തിക്കാന്‍ ടെലിവിഷന്‍, പരിശുദ്ധ പാപ്പയുടെ വെബ്‌സൈറ്റ്, വാര്‍ത്തകള്‍ ഒരുമിച്ചു കൂട്ടുന്ന ന്യൂസ്.വിഎ, പ്രസദ്ധീകരണ പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥപ്പുര എന്നിവയടങ്ങുന്നതാണ് വത്തിക്കാന്റെ മാധ്യമ സൃഖല.
വത്തിക്കാന്‍ മാധ്യമ വൃത്തത്തിന്റെ പോരായ്മയായി ലോര്‍ഡ് പാറ്റേണ്‍ ചൂണ്ടിക്കാണിക്കുന്നത് കൂട്ടായ്മ ഇല്ലാതെയുള്ള ഭരണവും മാധ്യമങ്ങളുടെ വകുപ്പു തിരിക്കലുമാണ്. മാധ്യമങ്ങളെ തരം തിരിക്കുന്നതുവഴി അച്ചടി, ശബ്ദം, ചിത്രങ്ങള്‍ എന്നീ ഒന്നിലധികം മാധ്യമങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പുതുതലമുറയിലെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരമാണ് നഷ്ടമാകുന്നത്. സമിതിയുടെ മറ്റൊരു ലക്ഷ്യം വാര്‍ഷിക ബജറ്റില്‍ $76 മില്യണെങ്കിലും മിച്ചം വരുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്. ഇത് നടപ്പില്‍ വരുത്തണമെങ്കില്‍ നിലവിലുള്ള 600ഓളം ജീവനക്കാരെ പിരിച്ചു വിടണം. ഇക്കാര്യം ധാര്‍മ്മികമായി പരിഗണിക്കുവാന്‍ സാധിക്കില്ല.
സമിതിയുടെ ചട്ടക്കൂടില്‍ മാറ്റം വരുത്തുന്നതിലൂടെ വത്തിക്കാന്‍ ആശയവിനിമയത്തിന് അനന്യതയുള്ള ഘടന കൈവരും. ഇടയ വകുപ്പ്, ഭരണസമിതി, പരസ്യ വകുപ്പ്, ഗ്രന്ഥരക്ഷാലയ വകുപ്പ്, സാങ്കേതികവിദ്യാ വകുപ്പ്, മാധ്യമ പ്രവര്‍ത്തനത്തിന്റെ വകുപ്പ് എന്നീ അഞ്ചു വകുപ്പുകള്‍ അടങ്ങുന്നതാണ് സമിതിയുടെ ഘടന. പാപ്പയുടെ സാമൂഹ്യ ആശയവിനിമയത്തിനു വേണ്ടിയുള്ള സംഘടനയുടെ പ്രവര്‍ത്തരീതിയാണ് ഇടയ വകുപ്പിന്റെ ചുമതല. ഭരണസമിതി എല്ലാ വകുപ്പുകളുടെയും കൂട്ടായ ശ്രമത്തിന് മുന്‍കൈയെടുക്കും.
മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിലൂടെയും പങ്കുചേര്‍ക്കുന്നതിലൂടെയും പരസ്യ വകുപ്പ് വത്തിക്കാന്റെ മാധ്യമ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ ശ്രമിക്കും. ഈ വകുപ്പിനു തന്നെയാണ് ഗ്രന്ഥരക്ഷാലയ വകുപ്പിന്റെയും വത്തിക്കാന്റെ എല്ലാ ഉല്‍പ്പന്നങ്ങളും പ്രസിദ്ധപ്പെടുത്തുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യേണ്ട ചുമതല ഉള്ളത്. ഇതിലൂടെ രണ്ടു വകുപ്പുകളുടെ പ്രവര്‍ത്തനത്തിനുള്ള പണം കൈയ്യില്‍ വരും.
സാങ്കേതികവിദ്യാ വകുപ്പ് വത്തിക്കാന്‍ മാധ്യമ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്രോതസ്സ് കണ്ടെത്തി അനുയോജ്യമായ പ്രവര്‍ത്തനരീതി അവലംബിക്കലാണ് ഈ വകുപ്പിന്റെ ചുമതല.
മാധ്യമ വകുപ്പ് വിഭാഗം പരിശുദ്ധ പിതാവിന്റെ എല്ലാ മാധ്യമ രീതികള്‍ക്കും മേല്‍ നോട്ടം വഹിക്കും. നേരത്തെ പ്രസ്താവിച്ചിരുന്ന എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് എല്ലാത്തിന്റെയും കേന്ദ്രമായി പ്രവര്‍ത്തിക്കുക. നിലവില്‍ വരുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കാല ക്രമേണ നടപ്പില്‍ വരുമെന്ന് ലോര്‍ഡ് പാറ്റേണ്‍ പറഞ്ഞു..

You must be logged in to post a comment Login