വത്തിക്കാന്‍ വിമാനം ഇനി പാപ്പയെ മാത്രമല്ല കുട്ടികളെയും വഹിക്കും

വത്തിക്കാന്‍ വിമാനം ഇനി പാപ്പയെ മാത്രമല്ല കുട്ടികളെയും വഹിക്കും

460920457797d54a5349c2e46dca-grandeയൂറോപ്പിലെ പ്രസിദ്ധമായ കുട്ടികളുടെ ആശുപത്രിയായ ബംബിനെ ജേസുവിന് വത്തിക്കാന്‍ ഹെലികോപ്റ്റര്‍ ആശുപത്രിയിലേക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികള്‍ ആളുകള്‍ എന്നിവരെ കയറ്റുന്നതിനായി ഉപയോഗിക്കാം.

ജൂലൈ 17നാണ് ആശുപത്രിയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ഗവര്‍ണറ്റൊറേറ്റും തമ്മിലുള്ള ധാരണയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രാദേശിക തലത്തില്‍ അത്യാഹിതങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള വലിയ പദ്ധതിയുടെ ഭാഗമാണിത്.

‘പരിശുദ്ധ പിതാവിനോടും വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയോടും പ്രത്യേകിച്ച് ഗവര്‍ണ്ണറ്റൊറേറ്റിനോടും ബിഷപ്പ് ഫെര്‍ണാഡോ വര്‍ഗ്ഗീസ് അല്‍സാഗയോടും ബംബിനോ ജേസു ആശുപത്രിക്ക് നല്‍കിയ വലിയ സഹായത്തിന് നന്ദി അര്‍പ്പിക്കുന്നു. ഇറ്റലിയിലെ ചെറുപ്പക്കാരായ രോഗികള്‍ക്കും അത്യാവശ്യമായി ആശുപത്രിയില്‍ എത്തേണ്ട ആവശ്യമുള്ളവര്‍ക്കും സഹായകകരമാണ് പുതിയ സംവിധാനം’ എന്ന് ബംബിനോ ജെസു പ്രസിഡന്റ് മാരിയേല എനോക് പറഞ്ഞു.

വത്തിക്കാന്‍ സിറ്റി ഹെലിപോര്‍ട്ട് എന്ന അപരനാമത്തില്‍ കൂടി അറിയപ്പെടുന്ന ഹെലികോപ്റ്റര്‍ പാപ്പയെയും മറ്റ് വത്തിക്കാന്‍ തലവന്‍മാരെയും വത്തിക്കാനില്‍ നിന്നുമുള്ളതോ ഗൊണ്ടാല്‍ഫോ കൊട്ടാരത്തിലേക്കോ ഉള്ള ചെറിയ യാത്രകള്‍ക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 1976 പോള്‍ VI മന്‍ പാപ്പയാണ് ഹെലികോപ്റ്റര്‍ ആദ്യമായി ഉപയോഗിക്കുന്നത്.

ഇറ്റലിയില്‍ ആദ്യകാലം മുതലേ ഉള്ള കുട്ടികളുടെ ആശുപത്രിയാണ് ബംബിനെ ജേസു. പരിശുദ്ധ പിതാവ് നടത്തുന്ന ആശുപത്രിക്ക് പാപ്പയുടെ ആശുപത്രി എന്നും അറിയപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികളെ ശുശ്രൂഷിക്കുകയാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യം.

You must be logged in to post a comment Login