വത്തിക്കാന്‍ സാമ്പത്തിക നിരീക്ഷണ സമ്പ്രദായം മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്‌

വത്തിക്കാന്‍ സാമ്പത്തിക നിരീക്ഷണ സമ്പ്രദായം മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്‌

vatവത്തിക്കാന്റെ സാമ്പത്തിക ഇന്റലിജന്‍സ് അധികാരികളുടെ മൂന്നാം വാര്‍ഷിക അറിയിപ്പു പ്രകാരം വത്തിക്കാന്റെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമ സംവിധാനം ആശ്വാസകരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് റിപ്പോര്‍ട്ടുകള്‍. 1-ാം ശാസനം എന്ന പേരിലുള്ള പുതിയ നിയന്ത്രണ സംവിധാനം വത്തിക്കാനെയും പരിശുദ്ധ പിതാവിനെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ വിവേക പൂര്‍ണ്ണമായ തീരുമാനങ്ങളെടുക്കാന്‍ സഹായകമായി എന്ന് സാമ്പത്തിക ഇന്റലിജന്‍സ് അധ്യക്ഷനായ റിനേ ബ്രുല്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.
വത്തിക്കാന്‍ ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തില്‍ വത്തിക്കാന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സൂക്ഷമപരിശോദനയില്‍ അപാകതകള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. XVIII നമ്പര്‍ നിയമപ്രകാരം വത്തിക്കാന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമമായ രീതിയിലാണ് നടക്കുന്നതെന്ന് വത്തിക്കാന്‍ ബാങ്ക് അധികാരികള്‍ രേഖാമൂലം ഇന്റലിജന്‍സ് വിഭാഗത്തെ കാണിച്ചു. ഒക്ടോബര്‍ 2013ല്‍ നിലവില്‍ വന്ന XVIII നിയമം വത്തിക്കാന്റെ സാമ്പത്തിക സമ്പ്രദായം എങ്ങനെ കൊണ്ടു പോകണമെന്ന് അനുശാസിക്കുന്നു.
പുതിയ സമ്പ്രദായം വത്തിക്കാന്‍ സാമ്പത്തിക ഘടനയുടെ പരിഷ്‌കരിച്ച മൂന്നാം പതിപ്പാണ്. ബനഡിക്ട് XVI മന്‍ പാപ്പയാണ് ആദ്യമായി കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരുന്നത്. പില്‍ക്കാലങ്ങളില്‍ അത് നവീരിച്ചാണ് ഇന്നത്തെ നിയമം നിലവില്‍ വരുന്നത്. ഇന്ന് അന്താരാഷ്ട്ര നിലവാരവുമായി വത്തിക്കാന്റെ ഗാര്‍ഹിക സംവിധാനം കിടപിടിക്കും.
നിയമ സംവിധാനം നടപ്പില്‍ വരുത്തുന്നതിലൂടെയും ഭേദഗതികള്‍ കൊണ്ടുവന്നതിലൂടെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി. അതാണ് ഇന്നത്തെ കണക്കിലുള്ള മാറ്റങ്ങള്‍ക്കു കാരണം, വത്തിക്കാന്‍ സാമ്പത്തിക ഇന്റലിജന്‍സ് പറഞ്ഞു.
പണമിടപാടുകല്‍ നടത്തിയാല്‍ അതു കുറ്റമാവുകയില്ല. എന്നാല്‍ റിപ്പോര്‍ട്ടില്‍ സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അതിനെതിരെ നടപടികള്‍ സ്വീകരിക്കൂ..

You must be logged in to post a comment Login